ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതിന് പ്രതിപക്ഷ നിരയിൽ അഭിപ്രായ ഐക്യത്തിൽ എത്തിയതായി കോൺഗ്രസ്. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവടങ്ങളിൽ ബിജെപിക്കെതിരായി നിർണായകമായ ഇടപെടൽ നടത്താൻ പ്രതിപക്ഷ ഐക്യത്തിന് സാധിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ലോക്സഭയിൽ 80 അംഗങ്ങളുള്ള യുപിയിൽ സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവയുമായി ധാരണയിലെത്തിയതായി കോൺഗ്രസ് പറയുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാനാകുമെന്നും കോൺഗ്രസ് കരുതുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവടങ്ങളിലും പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് നേട്ടമുണ്ടാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും സമാന മനസ്കരുമായി സഖ്യത്തിലെത്തുന്നതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കം നടന്നുവരികയാണെന്നാണ് റിപ്പോർട്ട്. പരമാവധി പ്രതിപക്ഷ കക്ഷികളെ അണിനിരത്തിക്കൊണ്ട് മോദിയെയും ബിജെപിയെയും നേരിടുക എന്നതാണ് കോൺഗ്രസ് ആദ്യ ഘട്ടത്തിലുള്ള ലക്ഷ്യം. നേതൃത്വനിരയിലേക്ക് ആര് എന്ന പ്രശ്നം രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പു ഫലം കൂടി കണക്കിലെടുത്ത് പരിഹരിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നതെന്നാണ് റിപ്പോർട്ട്. Content Highlights:Congress, SP, BSP, BJP, 2019 election
from mathrubhumi.latestnews.rssfeed https://ift.tt/2O6euMc
via
IFTTT
No comments:
Post a Comment