ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിക്കാൻ ഇന്ത്യയ്ക്കുവേണ്ടത് 84 റൺസ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക്രണ്ടു ദിവസത്തെ കളി ബാക്കിയുമുണ്ട്. ബൗളർമാർമാർ പിടിമുറിക്കിയ രണ്ടാം ദിനം 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 110 റൺസ് എന്ന നിലയിലാണ്. 48 റൺസെടുത്ത വിരാട് കോലിയും 18 റൺസെടുത്ത ദിനേഷ് കാർത്തിക്കുമാണ് ക്രീസിൽ. മുരളി വിജയ് (6), ശിഖർ ധവാൻ (13), കെ. എൽ. രാഹുൽ (13), അജിങ്ക്യ രഹാനെ (2), ആർ.അശ്വിൻ (13) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രോഡ് രണ്ടും ആൻഡേഴ്സണും സ്റ്റോക്സും കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 180 റൺസിൽ അവസാനിച്ചിരുന്നു. ഉച്ചയ്ക്കു മുൻപ് ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ സാം കറൻ-ആദിൽ റഷീദ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. എട്ടാം വിക്കറ്റിൽ 48 റൺസ് ഇവർ സ്കോർബോർഡിൽ ചേർത്തു. ഏകദിന ശൈലിയിൽ ബാറ്റുവീശിയ സാം കറനാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. 65 പന്തിൽ ഒൻപത് ബൗണ്ടറികളും രണ്ട് സിക്സും ഉൾപ്പെടെ 63 റൺസെടുത്ത കറൻ ഏറ്റവും ഒടുവിലാണ് പുറത്തായത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കറന്റെ ആദ്യ ടെസ്റ്റ് അർധസെഞ്ചുറിയാണിത്. ആദ്യ ഇന്നിങ്സിൽ 24 റൺസെടുത്ത കറൻ പത്താമനായി തന്നെയാണ് പുറത്തായത്. ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ ബൗളിങ്ങിൽ തിളങ്ങി. 21 ഓവറിൽ 51 റൺസ് വഴങ്ങിയാണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. അശ്വിനും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം നേടി. ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് സ്കോർ 18-ൽ എത്തിയപ്പോൾ കിന്റൺ ജെന്നിങ്സിനെ നഷ്ടമായി. അശ്വിനായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിങ്സിൽ അശ്വിൻ നാലു വിക്കറ്റെടുത്തിരുന്നു. ആദ്യ ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ നെടുംതൂണായിരുന്ന ജോ റൂട്ടിനെ പുറത്താക്കിയതും അശ്വിനാണ്. ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് എന്നിവരെ ഇഷാന്തും പുറത്താക്കി. Content Highlights: INDIA ENGLAND FIRST TEST
from mathrubhumi.latestnews.rssfeed https://ift.tt/2vgxBfz
via
IFTTT
No comments:
Post a Comment