ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി; പിടിക്കപ്പെട്ടാല്‍ ജോലിയും രജിസ്‌ട്രേഷനും നഷ്ടമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി; പിടിക്കപ്പെട്ടാല്‍ ജോലിയും രജിസ്‌ട്രേഷനും നഷ്ടമാകും

ന്യൂഡൽഹി: ഗവേഷണ പ്രബന്ധത്തിലെ മോഷണം (പ്ലേജറിസം) ത്തിനെതിരെ നടപടികൾ കർശനമാക്കി യ.ജി.സിയുടെ ഉത്തരവ്. ഇനി മുതൽ ഇത്തരം മോഷണം പിടിക്കപ്പെട്ടാൽ അധ്യാപകരുട ജോലിയും ഗവേഷണ വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും നഷ്ടമാകും. ഇതു സംബന്ധിച്ച യു.ജി.സിയുടെ പുതിയനിർദ്ദേശത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതിനൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വിജ്ഞാപനംപ്രകാരം പത്ത് ശതമാനം വരെ പ്ലേജറിസം ഉള്ള വിദ്യാർത്ഥികൾക്ക് ശിക്ഷയൊന്നും ഇല്ല. എന്നാൽ 10 മുതൽ 40 ശതമാനം പ്ലേജറിസം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ ആറ് മാസത്തിനുള്ളിൽ മാറ്റം വരുത്തിയ ഗവേഷണ പ്രബന്ധം സമർപ്പിക്കണം. 40 മുതൽ 60 ശതമാനം വരെ പ്ലേജറിസം പിടിക്കപ്പെട്ട വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് ഗവേഷണത്തിൽ നിന്ന് വിലക്കും. 60 ശതമാനത്തിന് മുകളിലാണെങ്കിൽ ആ വിദ്യാർത്ഥിയുടെ രജിസ്ട്രേഷൻ യൂണിവേഴ്സിറ്റി എടുത്ത് കളയും. അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളിൽ 10 ശതമാനം മുതൽ 40 ശതമാനം വരെ സാമ്യതകൾ ഉണ്ടായാൽ പ്രപബന്ധം റദ്ദാക്കപ്പെടും. 40 ശതമാനം മുതൽ 60 ശതമാനം വരെ സാമ്യതകൾ ഉണ്ടായാൽ ഈ അധ്യാപകരെ എം.ഫിൽ, പി.എച്ച്.ഡി പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് രണ്ടു വർഷത്തേക്ക് വിലക്കുകയും ഒരു വർഷത്തെ ശമ്പള വർധനവ് നിഷേധിക്കുകയും ചെയ്യും. 60 ശതമാനത്തിന് മുകളിൽ പ്ലേജറിസം ഉള്ള അധ്യാപകരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്യും. സമീപകാലത്ത് യൂണിവേഴ്സിറ്റി വെസ് ചാൻസിലർമാരുടെ വരെ ഗവേഷണ പ്രബന്ധങ്ങളിൽ കോപ്പിയടി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ കർശന നിലപാട് കൈക്കൊള്ളാൻ യു.ജി.സി തീരുമാനിച്ചത്. content highlights:Plagiarism: Teachers to lose jobs, students their registration


from mathrubhumi.latestnews.rssfeed https://ift.tt/2OFAWNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages