ജമ്മുകശ്മീരില്‍ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ജമ്മുകശ്മീരില്‍ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു

ജമ്മു: കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് ഫറോഖ് അബ്ദുള്ള വീട്ടിലുണ്ടായിരുന്നില്ല.

ജമ്മുവിലെ ബതിന്‍ഡിയിലെ വീട്ടിലേക്ക് അജ്ഞാതനായ ഒരാള്‍ കാര്‍ ഓടിച്ച വീട്ടിലേക്ക് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം ഓടിച്ച് കയറ്റുകയും തുടര്‍ന്ന് വീട്ടില്‍ കയറുവാനും സാധിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഇയാളുടെ പക്കല്‍ ആയുദ്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ കയറിയ ഉടന്‍തന്നെ സാധനങ്ങളെല്ലാം നശിപ്പിക്കുന്നതിന് ശ്രമിച്ചുവെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച്, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തിരുന്നു.

ഫറൂഖ് അബ്ദുള്ളയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരിലെ പുഞ്ച് മേഖലയില്‍ നിന്നുമുള്ള യുവാവാണ് അതിക്രമിച്ച് കടന്നത്. വലിയ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.



from mangalam.com https://ift.tt/2vedWN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages