ഫാ.ജെയിംസ് എര്‍ത്തയിലിനൊപ്പം ഒരു എസ്.ഐയും മഠത്തില്‍ എത്തിയിരുന്നു? പോലീസ് അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഫാ.ജെയിംസ് എര്‍ത്തയിലിനൊപ്പം ഒരു എസ്.ഐയും മഠത്തില്‍ എത്തിയിരുന്നു? പോലീസ് അന്വേഷണം തുടങ്ങി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ കുറവിലങ്ങാട് മഠത്തില്‍ എത്തിയ സി.എം.ഐ ഡോ.ജെയിംസ് എര്‍ത്തയിനൊപ്പം ഒരു എസ്.ഐയും ഉണ്ടായിരുന്നുവെന്ന് ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ മൂന്നു തവണയാണ് ഫാ.എര്‍ത്തയില്‍ ശ്രമം നടത്തിയത്. രണ്ടു തവണ കൂടിക്കാഴ്ചയ്ക്കായി മഠത്തില്‍ എത്തിയിരുന്നുവെങ്കിലും കന്യസ്ത്രീകള്‍ കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജൂലൈ 28ന് വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കാന്‍ മഠം ചാപ്പലില്‍ എത്തിയ വൈദികന്‍ കന്യാസ്ത്രീകളെ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് കേസിലെ സാക്ഷിയായ കന്യാസ്ത്രീയെ വൈദികന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് പുറത്തുവരികയും ചെയ്തിരുന്നു.

കന്യാസ്ത്രീകളെ കാണാന്‍ മൂന്നു തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഫോണ്‍വിളിക്കുന്നതെന്ന് ഫാ.എര്‍ത്തയില്‍ തന്നെ സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസില്‍ നിന്ന് പിന്മാറിയാല്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ അനുഗ്രഹത്താല്‍ ജലന്ധര്‍ രൂപതയുടെ സഹായത്താല്‍ എരുമേലിയിലോ റാന്നിയിലോ പത്ത് ഏക്കര്‍ സ്ഥലം വാങ്ങി മഠം പണിത് താമസിപ്പിക്കാമെന്നാണ് ഫാ.എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. ഭീഷണിയുടെയും അനുനയത്തിന്റെയും സ്വരത്തിലായിരുന്നു ഫാ.എര്‍ത്തയിലിന്റെ സംസാരം.

ഇതോടെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ.എര്‍ത്തയിലിനെതിരെയും പോലീസ് കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നേടിയ ഫാ.എര്‍ത്തയില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ ചികിത്സയിലും പ്രവേശിച്ചു. കുര്യനാട് ആശ്രമത്തിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്ന ഫാ.എര്‍ത്തയിലിനെ ഇതോടെ സഭ ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2OINaos
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages