തിരുവനന്തപുരം: വിദേശമലയാളികളിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനം. പുനർനിർമാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. ഏതൊക്കെ മന്ത്രിമാർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കണമെന്നകാര്യത്തിൽ വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചില്ല. മറ്റുസംസ്ഥാനങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം പോകും. അടുത്തമാസം മൂന്ന്, അഞ്ച് തീയതികളിൽ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലകൾ കേന്ദ്രീകരിച്ച് പണം സമാഹരിക്കും. ജില്ലാതല വകുപ്പുതലവന്മാരുടെ നേതൃത്വത്തിൽ അതതു ജില്ലയിലെ പ്രമുഖരുടെ പട്ടിക തയ്യാറാക്കി അവരുടെ പക്കൽനിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം. പ്രളയ ബാധിത ജില്ലകളിൽനിന്ന് അടക്കം ഫണ്ട് സ്വരൂപണത്തിനായി ഗവ. സെക്രട്ടറിമാർക്കു ചുമതല നൽകി. സെപ്റ്റംബർ മൂന്നിനു സെക്രട്ടറിമാർ ചുമതലയുള്ള ജില്ലകളിലെത്തി ജില്ലാ കളക്ടർമാർ, വകുപ്പുതലവന്മാർ എന്നിവരുമായി ആദ്യഘട്ട ചർച്ചകൾ നടത്തും. അഞ്ചിന് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലകളിലെ വകുപ്പുതലവന്മാരുമായും സെക്രട്ടറിമാരുമായും ചർച്ച നടത്തുകയും ഫണ്ട് സ്വരൂപണത്തിന്റെ മാർഗരേഖ തയ്യാറാക്കുകയും ചെയ്യും. സ്കൂൾ വിദ്യാർഥികളിൽനിന്നും പണം സ്വരൂപിക്കും. പൊതുവിദ്യാലയങ്ങളിലെയും ഇതരസിലബസിലുള്ള അൺ എയ്ഡഡ് സ്കൂളുകളിലെയും വിദ്യാർഥികളിൽനിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2LICi78
via
IFTTT
No comments:
Post a Comment