ലോകവ്യാപാര സംഘടനയെ ബഹിഷ്‌കരിക്കും: ഭീഷണിയുമായി ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ലോകവ്യാപാര സംഘടനയെ ബഹിഷ്‌കരിക്കും: ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: ലോകവ്യാപാര സംഘടനയിൽ (WTO) നിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ആഗോളവിപണിയിൽ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലോക വ്യാപാരസംഘടന ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഗോളവിപണിയിൽ അമേരിക്ക വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ലോകവ്യാപാര സംഘടനയുടെ നിലപാടുകളാണ് ഈ അവഗണനയ്ക്ക് കാരണമെന്നാണ് ട്രംപിന്റെ വിശ്വാസം. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് അമേരിക്ക പിൻവാങ്ങുമെന്നും തുടർന്ന് ശക്തമായ പ്രതിഷേധനടപടി സ്വീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്ത് നടപടിയാണ് ലോകവ്യാപാരസംഘടനയ്ക്കെതിരെ തങ്ങൾ സ്വീകരിക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. Content highlights: WTO, USA, Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2C4agU8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages