വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് ബന്ധം വേര്‍പിരിയാനിരിക്കെ മാധ്യമപ്രവര്‍ത്തകയെ അക്രമികള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് ബന്ധം വേര്‍പിരിയാനിരിക്കെ മാധ്യമപ്രവര്‍ത്തകയെ അക്രമികള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നു

ധാക്ക: ടെലിവിഷന്‍ ചാനലിലെ വനിത മാധ്യമപ്രവര്‍ത്തകയെ കുത്തി കൊലപ്പെടുത്തി. ബംഗ്ലാദേശിലാണ് സംഭവം. മൂര്‍ച്ഛയുള്ള ആയുധം വെച്ച് അക്രമി 32കാരിയായ സുബര്‍ണ നോഡി എന്ന ജേണലിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ന്യൂസ് ചാനല്‍ ആനന്ദ് ടിവിയുടെ കറസ്‌പോണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു സുബര്‍ണ. ബംഗ്ലാദേശ് ദിനപത്രം ഡെയ്‌ലി ജൊഗോരൊതോയ്ക്ക് വേണ്ടിയും ഇവര്‍ ജോലി ചെയ്തിരുന്നു.

പബ്‌ന ജില്ലയിലെ രാധാനഗര്‍ പ്രദേശത്താണ് സുബര്‍ണ ജീവിച്ചിരുന്നത്. ഭര്‍ത്താവില്‍ നിന്നും വിവാഹമോചന ഹര്‍ജി നല്‍കി ഒമ്പത് വയസായ പെണ്‍കുഞ്ഞിനൊപ്പം കഴിഞ്ഞ് വരികായിരുന്നു ഇവര്‍. രാത്

ചൊവ്വാഴ്ച രാത്രി 10.45ന് ബൈക്കില്‍ അക്രമികള്‍ എത്തി സുബര്‍ണയുടെ വീടിന്റെ കോളിംഗ് ബല്‍ അടിച്ചു. വാതില്‍ തുറന്നതോടെ അക്രമികള്‍ വീടിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2Np8Uoe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages