നന്ദമുറി ഹരികൃഷ്ണ തെലുങ്ക് ദേശം പാര്‍ട്ടിയിലെ കുടുംബ രാഷ്ട്രീയത്തില്‍ പ്രതിനായകനായി വളര്‍ന്നുവന്നയാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

നന്ദമുറി ഹരികൃഷ്ണ തെലുങ്ക് ദേശം പാര്‍ട്ടിയിലെ കുടുംബ രാഷ്ട്രീയത്തില്‍ പ്രതിനായകനായി വളര്‍ന്നുവന്നയാള്‍

ഹൈദാബാദ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തെലുങ്കു നടനും ആന്ധ്രാമന്ത്രി യായിരുന്ന ആളുമൊക്കെയായ നന്ദമുറി ഹരികൃഷ്ണ തെലുങ്ക് ദേശം പാര്‍ട്ടിയിലെ കുടുംബ രാഷ്ട്രീയത്തില്‍ പ്രതിനായകനായി വളര്‍ന്നുവന്നയാള്‍. ക്യാബിനറ്റ് മിനിസ്റ്റര്‍, രാജ്യസഭാംഗം എന്നീ നിലകളിലെല്ലാം പ്രമുഖനായി വളര്‍ന്ന ഹരികൃഷ്ണയുടെ രാഷ്ട്രീയ ജീവിതം 1980 കളിലെ കയറ്റിറക്കങ്ങളുടേതാണ്.

ആന്ധ്രയില്‍ ടിഡിപി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞപ്പോള്‍ ചൈതന്യ രത്‌നത്തിനൊപ്പം പിതാവിന് വേണ്ടി പ്രചരണം നടത്തിയയാളാണ് ഹരികൃഷ്ണ. ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മൂന്നാമത്തെ മകനായ ഹരികൃഷ്ണയ്ക്ക് രാഷ്ട്രീയത്തില്‍ എതിരാളികള്‍ വീട്ടില്‍ നിന്നു തന്നെയായിരുന്നു. സഹോദരീഭര്‍ത്താവ് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാല്‍ അവഗണിക്കപ്പെടുമ്പോഴെല്ലാം ഹരികൃഷ്ണ എതിര്‍ത്ത് ശബ്ദമുയര്‍ത്തുമായിരുന്നു.

ഭാര്യാപിതാവ് എന്‍ടിആറിനോട് വിയോജിച്ച് ചന്ദ്രബാബുനായിഡു ടിഡിപിയുടെ അമരത്തേക്ക് വരാന്‍ ശ്രമിച്ചപ്പോള്‍ പ്രാഥമികമായി ഏറ്റവും പിന്തുണ നല്‍കിയത് ഹരികൃഷ്ണയായിരുന്നു. അദ്ദേഹത്തിന് 1995 ല്‍ പിന്നീട് ക്യാബിനറ്റ് പദവിയും കിട്ടി. 1996 ല്‍ ആന്ധ്രാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹരുകൃഷ്ണ 1999 ല്‍ ഗതാഗതമന്ത്രിയുമായി. എന്നാല്‍ പിന്നീട് ചന്ദ്രബാബു നായിഡുവിനോട് പിണങ്ങി 1999 ജനുവരി 26 ന് 'അണ്ണാ ടിഡിപി' എന്നൊരു പാര്‍ട്ടിയുണ്ടാക്കി. 1999 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പക്ഷേ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ടിഡിപി പിതാവിന്റെ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണെന്ന് ഹരികൃഷ്ണ അന്നാരോപിച്ചു.

സഹോദരനും തെലുങ്ക് നടനുമായ നന്ദമുറി ബാലകൃഷ്ണ പൂര്‍ണ്ണമായും നായിഡുവിനൊപ്പം നില്‍ക്കുന്ന സമയത്തായിരുന്നു ഈ വിവാദങ്ങള്‍. ടിഡിപിയുടെ കുടുംബരാഷ്ട്രീയത്തെ എന്നും എതിര്‍ക്കുന്നയാളായിരുന്നു ഹരികൃഷ്ണ. സെപ്തംബര്‍ 2 ന് തന്റെ 62 ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഹരികൃഷ്ണയെ മരണം വന്നു വിളിച്ചുകൊണ്ടുപോയത്. എന്‍ടിആര്‍ സൂപ്പര്‍താരമായി വിലസിയ 1956 കാലത്തായിരുന്നു ഹരികൃഷ്ണ ജനിച്ചത്. ലക്ഷ്മി കുമാരിയെ വിവാഹം കഴിച്ച് ഹരികൃഷ്ണയ്ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളുമാണ് ഉള്ളത്.

1967 ല്‍ ബാലതാരമായി തെലുങ്ക് സിനിമാ വേദിയില്‍ എത്തിയയാളാണ് ഹരികൃഷ്ണ. ടല്ലാ പെല്ലാമാ, ദാന വീര സുര കര്‍ണ, താതമ്മാ കാല തുടങ്ങിയ സിനിമകളില്‍ ബാലതാരമായ ഹരികൃഷ്ണ പത്തു വര്‍ഷ ഇടവേളയ്ക്ക് ശേഷം ശ്രീരാമുലയ്യ, സീതാ രാമരാജു, ലാഹിരി ലാഹിരി ലാഹിരിലോ, സീതയ്യാ തുടങ്ങിയ വമ്പന്‍ ഹിറ്റുകളിലൂടെ ടോളിവുഡ്ഡില്‍ സാന്നിദ്ധ്യമായി. 2008 ഏപ്രിലില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ കാലത്ത് സയന്‍സ് ആന്റ് ടെക്‌നോളജി, പരിസ്ഥിതി വനം, ജലവിഭവം വ്യാവസായികം തുടങ്ങിയ കമ്മറ്റികളില്‍ അംഗമായിരുന്നു.



from mangalam.com https://ift.tt/2okN0I2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages