'പിറന്നാള്‍ ആഘോഷം ഒഴിവാക്കി കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഫണ്ട് സമാഹരിച്ച് നല്‍കണം' ആരാധകര്‍ക്ക് അയച്ച നന്ദമുരി ഹരികൃഷ്ണയുടെ കത്ത് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

'പിറന്നാള്‍ ആഘോഷം ഒഴിവാക്കി കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഫണ്ട് സമാഹരിച്ച് നല്‍കണം' ആരാധകര്‍ക്ക് അയച്ച നന്ദമുരി ഹരികൃഷ്ണയുടെ കത്ത് പുറത്ത്

ഹൈദരാബാദ്: നന്ദമുരി കുടുംബത്തിലെ പ്രമുഖനായ ഹരികൃഷ്ണയുടെ അപകടമരണം കേട്ടാണ് ഇന്ന് ആന്ധ്രാപ്രദേശ് ഉണര്‍ന്നത്. മരണവാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹം ആരാധകര്‍ക്ക് അയച്ച അവസാന എഴുത്ത് പുറത്തുവന്നു. ഹരികൃഷ്ണ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണിത്.

സെപ്റ്റംബര്‍ രണ്ടിന് തന്റെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പകരം പണം പിരിച്ച് കേരളത്തില്‍ പ്രളയബാധിതര്‍ക്ക് നല്‍കണമെന്നുമാണ് അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ചിത്രമുള്ള ഫ്‌ളക്‌സുകളോ ബാനറുകളോ സ്ഥാപിച്ച് സമയവും പണവും കളയരുതെന്നും കത്തില്‍ ആരാധകരോട് ആവശ്യപ്പെട്ടു. പ്രളയബാധിതര്‍ക്ക് പണത്തിന് പുറമെ വസ്ത്രങ്ങളും അവശ്യവസ്തുക്കളും നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഹൈദരാബാദില്‍ നിന്നും 100 കിലോ മീറ്റര്‍ അകലെ നലഗൊണ്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഹരികൃഷ്ണയുടെ എസ്‌യുവി കാര്‍ റോഡിന്റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു. 9 മണിക്കുള്ള വിവാഹത്തില്‍ സമയത്തിന് എത്താനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹമെന്നും അപകടം നടക്കുമ്പോള്‍ വാഹനത്തിന് 150 കി.മീറ്ററോളം വേഗമുണ്ടായിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു. മീഡിയനില്‍ ഇടിച്ച് മറിഞ്ഞ വാഹനം മറ്റൊരു കാറിലും ഇടിച്ചു. ഹരികൃഷ്ണ ഓടിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു.



from mangalam.com https://ift.tt/2Np8OwS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages