ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം- രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം- രാഹുല്‍ ഗാന്ധി

കൊച്ചി: ജനങ്ങളുടെ വേദനയകറ്റാൻ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്ന് രാഹുൽ ഗാന്ധി. ഈ ദുരന്ത വേളയിൽ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണ്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ കേരളത്തിലെത്തിയത് ജനങ്ങളുടെ വേദനയകറ്റാണ്. അതിനാൽ തന്നെ ഇപ്പോൾ രാഷ്ട്രീയം പറയാൻ ഇല്ലെന്നും പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി വ്യക്തമാക്കി. ദുരന്തത്തെ കേരളം നേരിട്ടത് അങ്ങേയറ്റം മനസാന്നിധ്യത്തോടു കൂടിയാണ്. കേരളം ഇതിനെ നേരിട്ട രീതിയെ അഭിനന്ദിക്കുന്നു. അതിൽ താൻ അഭിമാനിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം വിലയിരുത്താൻ കൂടിയാണ് താൻ കേരളത്തിൽ വന്നത്. ഭരണമില്ലെങ്കിലും കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ താൻ തൃപ്തനാണ്. കേരളത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന എന്ത് കാര്യവും ചെയ്യാൻതയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർകൂടുതൽ സഹായം നൽകണം. അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രസർക്കാർ നൽകിയിട്ടില്ല.ക്യാമ്പുകളിൽ ഞാൻ ഒരുപാട് ആളുകളെ കണ്ടു ജനങ്ങൾ ആശങ്കയിലാണ്. കേരള മുഖ്യമന്ത്രിയോടും ഞാൻ സംസാരിച്ചു. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ഉടൻ ഇവർക്ക് ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കേണ്ട ആവശ്യകതയെ കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് താനിപ്പോൾ പ്രതികരിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. രണ്ട് വീക്ഷണകോണുകളാണ് രാജ്യത്തുള്ളത്. ഒന്ന് കേന്ദ്രീകൃതവും രണ്ടാമത്തേത് വികേന്ദ്രീകൃതവും. ആദ്യത്തേത് നാഗ്പുർ അടിസ്ഥാനമാക്കിയ പ്രത്യയശാസ്ത്രത്തെ മാത്രമാണ് അംഗീകരിക്കുന്നത്. രണ്ടാമത്തേത് എല്ലാ തരത്തിലുമുള്ള ആശയങ്ങളേയും സംസ്ക്കാരങ്ങളേയും ജനവിഭാഗങ്ങളേയും അംഗീകരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു കൊണ്ടേയിരിക്കും.രാഹുൽ ചൂണ്ടിക്കാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2C4djLY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages