പത്തനംതിട്ടയില്‍ യുദ്ധസമാന രക്ഷാപ്രവര്‍ത്തനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

പത്തനംതിട്ടയില്‍ യുദ്ധസമാന രക്ഷാപ്രവര്‍ത്തനം

പത്തനംതിട്ട: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സൈന്യം രംഗത്തിറങ്ങി. ഇവർക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പിൽനിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്.അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ നാവികസേനയും രക്ഷാപ്രവർത്തനം നടത്തും. ഇവർക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് സേനകളുമുണ്ട്. ചെങ്ങന്നൂരിൽ കോസ്റ്റ് ഗാർഡ് (20 പേർ) ,എൻഡിആർഎഫ് (30പേർ) ,ഫയർഫോഴ്സ് സംഘം , ഇൻഡോ ടിബറ്റൻ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങൾ കർമ്മരംഗത്തുണ്ട്. നേരം പുലർന്നതോടെ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ കഴിയുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു . വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ ബോട്ടുകൾ എത്തിക്കുന്നുണ്ട് . താലൂക്ക് ഓഫീസിലെയും വിവിധ വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരും കൺട്രോൾ റൂമും സജീവമായി പ്രവർത്തന രംഗത്തുണ്ട്. നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിക്കും.ഇതിൽ മൂന്നെണ്ണം എത്തിക്കഴിഞ്ഞു.റബർ ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ ഫിഷിംഗ് ബോട്ട് സഹായകമാകും.എൻഡിആർഎഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. പുലർച്ചെ മുതൽ ഇവ രക്ഷാപ്രവർത്തനം ആരംഭിക്കും. ഹെലികോപ്ടർ മുഖേനയുള്ള രക്ഷാപ്രവർത്തനവും ഇതോടൊപ്പം നടക്കും. ജില്ലയിലാകെ കുടുങ്ങിക്കിടക്കുന്നവർ നൂറിനുമുകളിൽ വരും. ഇപ്പോൾ നാടൻ ബോട്ടുകൾ ഉൾപ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകൾ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകൾ, പോലീസിന്റെ ആറ് ബോട്ടുകൾ, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ, നേവിയുടെ രണ്ട് ബോട്ടുകൾ, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകൾ, എൻഡിആർഎഫിന്റെ ആറ് ബോട്ടുകൾ, ഫയർഫോഴ്സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടൻ എത്തുന്നത്. ഇതിനു പുറമേ ആർമിയുടെ 69 സൈനികർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയിൽനിന്നും 37 സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി കോഴഞ്ചേരിയിലും റാന്നിയിലുമായി സൈന്യത്തിന്റെ 10 ബോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിന് 24 യന്ത്രവത്കൃത ബോട്ടുകളും എത്തുന്നുണ്ട്.നേരം പുലരുന്നതിന് മുമ്പ് തന്നെ പരമാവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അച്ചൻകോവിൽ, ഗവി, പൊക്കത്തോട് എന്നിവിടങ്ങളിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റും പ്രയോജനപ്പെടുത്താൻ സാധിക്കും. കേരളാറെസ്ക്യു ഡോട്ട് ഇൻ- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്.എൻഡിആർഎഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്. പരമാവധി ആളുകൾ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകൾ ഇവർക്കായി പങ്കുവെക്കാൻ ശ്രമിക്കുക. TEAM TO CHENGANNUR 5 BOATS - DEOC ALAPPUZHA 04772238630, 9495003630, 9495003640 2. TEAM TO MOOLAMATTOM, IDUKKI 9061566111, 9383463036 3. TEAM TO RANNI, PATHANAMTHITTA 10 BOATS 8078808915 4. TEAM TO KOZHANCHERY 5 BOATS, 8078808915 LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2MpyUTc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages