മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ജൂലായിൽ നിക്ഷേപമായെത്തിയത് 10,585 കോടി രൂപ. മികച്ച മൺസൂൺ ലഭിച്ചതും കമ്പനികൾ ഭേദപ്പെട്ട പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടതും ആത്മവിശ്വാസം വളർത്തിയതാണ് നിക്ഷേപത്തിൽ വൻവർധനവുണ്ടാക്കിയത്. ഇതോടെ നടപ്പ്(ഏപ്രിൽ മുതൽ ജൂലായ് വരെ) സാമ്പത്തിക വർഷത്തിൽ 43,300 കോടി രൂപയാണ് നിക്ഷേപമായെത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി ഫണ്ടുകളിലെ മൊത്തം ആസ്തിയിൽ പത്ത് ശതമാനമാണ് വർധന. മാർച്ച് അവസാനത്തിൽ 7.5 ലക്ഷം കോടിയായിരുന്ന നിക്ഷേപം പത്തുശതമാനം വർധിച്ച് 8.3 ലക്ഷം കോടിയായി. ഏപ്രിലിൽ 12,409 കോടി രൂപയും മെയിൽ 12,070 കോടിയും ജൂണിൽ 8,237 കോടി രൂപയും ജൂലായിൽ 10,585 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2OElIHv
via
IFTTT
No comments:
Post a Comment