ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: പാകിസ്താന്റെ 22-ാമത് പ്രധാനമന്ത്രിയായി മുൻ ക്രിക്കറ്റ്താരവും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ.) നേതാവുമായ ഇമ്രാൻഖാൻ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച പാർലമെന്റിൽനടന്ന വോട്ടെടുപ്പിൽ 176 പേർ ഇമ്രാൻഖാനെ പിന്തുണച്ചു. പാകിസ്താൻ മുസ്‍ലിംലീഗ്-നവാസിന്റെ സ്ഥാനാർഥി ഷഹബാസ് ഷരീഫിന് 96 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജൂലായ് 25-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പുനടന്ന 270 സീറ്റിൽ 116 സീറ്റ് നേടി പി.ടി.ഐ. ഏറ്റവും വലിയ കക്ഷിയായിരുന്നു. ഒമ്പത് സ്വതന്ത്രർ നേരത്തേ പി.ടി.ഐ.ക്ക്‌ പിന്തുണയറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണം നേരത്തേ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൈയിൽ കറുത്ത ബാൻഡ് കെട്ടിയാണ് ഷഹബാസ് ഷരീഫ് വോട്ടെടുപ്പിന് എത്തിയത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നെങ്കിലും നേതാവ് ബിലാവൽ അലി ഭൂട്ടോ സഭയിലെത്തി.ഇമ്രാൻഖാൻ പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും. സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം നവജ്യോത് സിങ് സിദ്ധു പാകിസ്താനിലെത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OK8lFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages