ആദ്യ ‘ഹിന്ദു കോടതി’ മീററ്റിൽ, ഇനിയും സ്ഥാപിക്കുമെന്നു ഹിന്ദു മഹാസഭ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ആദ്യ ‘ഹിന്ദു കോടതി’ മീററ്റിൽ, ഇനിയും സ്ഥാപിക്കുമെന്നു ഹിന്ദു മഹാസഭ

മീററ്റ്: രാജ്യത്തെ ആദ്യ ‘ഹിന്ദു കോടതി’ യു.പി.യിലെ മീററ്റിൽ. അഖിലേന്ത്യാ ഹിന്ദു മഹാസഭയാണ് ‘ശരിയത്ത് കോടതി’കൾക്കു ബദലായി ഹിന്ദു കോടതി സ്ഥാപിച്ചത്. യു.പി.യിലെ എല്ലാ ജില്ലകളിലും ‘ശരിയത്ത് കോടതി’ സ്ഥാപിക്കുമെന്നു അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി.) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ഹിന്ദു കുടുംബങ്ങളുടെ പ്രശ്നങ്ങളും സിവിൽ തർക്കങ്ങളും പരിഹരിക്കുകയാണു ‘കോടതി’യുടെ ലക്ഷ്യമെന്നു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശർമ അറിയിച്ചു. അലിഗഢ് സ്വദേശി പൂജാ ശകുൻ പാണ്ഡെയാണ് ആദ്യ ജഡ്ജി. ശരിയത്ത് കോടതികൾക്കെതിരേ അയച്ച മഹാസഭയുടെ കത്തുകൾ നിരന്തരം നിരാകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കുള്ള മറുപടി കൂടിയാണു ‘ഹിന്ദു കോടതി’യെന്നു ശർമ വ്യക്തമാക്കി. ഇന്ത്യക്ക് ഒരു ഭരണഘടനയും ജുഡീഷ്യൽ സംവിധാനവും മാത്രമേയുള്ളൂവെന്നും അതിനാൽ ശരിയത്ത് കോടതികൾ അടയ്ക്കണമെന്നും കാണിച്ചു മഹാസഭ അയച്ച കത്തുകൾക്കു നേരത്തേ മറുപടി ലഭിച്ചിരുന്നില്ല. അലിഗഢ്, ഹത്രാസ്, മഥുര, ഫിറോസാബാദ്, ശിഖോഹാബാദ് എന്നിവിടങ്ങളിൽക്കൂടി ‘ഹിന്ദു കോടതി’കൾ സ്ഥാപിക്കുമെന്നും ശർമ അറിയിച്ചു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ തൂക്കിലേറ്റപ്പെട്ട നവംബർ 15-നായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് കോടതികളുടേതുപോലെ ഹിന്ദു കോടതികൾക്കും നിയമാനുമതി വേണ്ടെന്ന് ‘ജഡ്ജി’ പൂജ അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2OIeylC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages