ജലന്ധര്‍ ബിഷപ്പിനെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ജലന്ധര്‍ ബിഷപ്പിനെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

ന്യൂഡൽഹി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്തേക്കും. ഇതിനായി കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘം വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് ജലന്ധറിലേക്ക് പോകും. ബിഷപ്പിനൊപ്പം രൂപത ഭരണ കേന്ദ്രത്തിലെ ഉന്നത വൈദികരിൽ നിന്നും മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യാൻ 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.അന്വേഷണ സംഘം ഇപ്പോൾ ഡൽഹിയിലാണുള്ളത്. ഉജ്ജയിൻ ബിഷപ്പിൽ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ജലന്ധർ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജയിൻ ബിഷപ്പ് മാർ.സെബാസ്റ്റ്യൻ വടക്കേൽ മൊഴി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2vneNeL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages