കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയന്‍സ് ക്ലബ്ബിന്റെ മോര്‍ച്ചറിയില്‍ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലെത്തി. പിരതിഷേധം ഒടുവില്‍ സംഘര്‍ഷത്തിലെത്തി.
എഴുകോണ്‍, മാറനാട്, കാരു വേലില്‍, മണിമംഗലത്ത് വീട്ടില്‍, പരേതനായമാത്തന്‍ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കര്‍(95) രുടെ മൃതദ്ദേഹമാണ് മോര്‍ച്ചറിയുടെ വീഴ്ചയില്‍ മാറി സംസ്‌ക്കരിച്ചത്. വര്‍ഷങ്ങളായി ചണ്ണപ്പേട്ട കടത്തിണ്ണയില്‍ അനാഥനായി കിടന്ന കൊട്ടാരക്കര ആശ്രയായിലെ അന്തേവാസി ചെല്ലപ്പന്റെ (75) മൃതദേഹത്തിന് പകരം തങ്കമ്മയുടെ മൃതദേഹം ഇന്നലെ കൊല്ലം പോളയത്തോ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തങ്കമ്മ പണിക്കര്‍ മരണപ്പെട്ടത്. വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷം ഇന്ന് മൂന്നിന് മാറനാട് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തസോക്‌സ് പള്ളിയില്‍ സംസ്‌ക്കാരിക്കാരം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയതാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കൊട്ടാരക്കര സി.ഐ.ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍-പോലീസ് പോളയത്തോട് ശ്മശാനത്തില്‍ എത്തി അന്വേഷണം നടത്തി. അടക്കം ചെയ്ത മൃതദ്ദേഹം പുറത്തെടുത്ത് കൊല്ലം ആര്‍.ഡി.ഒയുടെ അനുമതിയോടെ സംസ്‌ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതെസമയം ലയന്‍സ് ക്ലബ്ബിന്റെ മോര്‍ച്ചറി പൂട്ടണമെന്നാവശ്യപ്പെട്ട്, ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും മോര്‍ച്ചറിയില്‍ കൊടികുത്തുകയും ചെയ്തു. സി.പി.ഐ- മണ്ഡലം സെക്രട്ടറി എ.ഷാജി, യുവമോര്‍ച്ച സംസ്ഥാന നേതാവ് കെ.ആര്‍.രാധാകഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
from mangalam.com https://ift.tt/2vMlxCo
via IFTTT
No comments:
Post a Comment