എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി

കാസർകോട്:കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ് ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസാകുകയായിരുന്നു. പ്രസിഡന്റ് രൂപവാണി ആർ ഭട്ടിനെതിരെ യുഡിഎഫിലെ വൈ.ശാരദയാണ് പ്രമേയം കൊണ്ടുവന്നത്. 17 അംഗ ഭരണസമിതിയിൽ ബിജെപിക്കും യുഡിഎഫിനും ഏഴ് വീതവും എൽഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്. കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച പരിഗണിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടാനായത്. നേരത്തെ 2016 ൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. നേരത്തെ ജില്ലയിലെ തന്നെ കാറടുക്ക പഞ്ചായത്തിലും ബിജെപിക്ക് സമാനമായ രീതിയിൽ ഭരണം നഷ് ടപ്പെട്ടിരുന്നു. അവിടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണക്കുകയായിരുന്നു Content Highlights:enmakaje panchayath, bjp, congress


from mathrubhumi.latestnews.rssfeed https://ift.tt/2LZMjC2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages