കൊച്ചി: സംവിധായകൻ കെ.കെ. ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. സൂപ്പർഹിറ്റായ വധു ഡോക്ടറാണ് അടക്കമുള്ള സിനിമകളുടെ സംവിധായകനാണ്. ഹൃദയസ്തംഭനമാണ് മരണകാരണം. ആരോഗ്യം മോശമായതിനെത്തുടർന്ന് ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാവിലെ 11.30നാണ് മരണം സംഭവിച്ചത്. ഇന്ദ്രപ്രസ്ഥം, ജോർജ്ജ്കുട്ടി C/O ജോർജ്ജ്കുട്ടി, സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളൻ, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം, ജോസേട്ടന്റെ ഹീറോ, മാജിക് ലാമ്പ് തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയിലാണ് കെ.കെ. ഹരിദാസിന്റെ ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. ജയറാം നായകനായ വധു ഡോക്റ്ററാണ് ആണ് ആദ്യ ചിത്രം. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിലായിരുന്നു. 1994 മുതലാണ് സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷത്തോളം അസോസിയേറ്റ് ഡയറക്റ്ററായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത്. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994ൽ സ്വതന്ത്രസംവിധായകനായി. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് അദ്ദേഹം സിനിമകൾ എടുത്തിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2P3vzab
via
IFTTT
No comments:
Post a Comment