ന്യൂഡല്‍ഹി: രണ്ടു ദിവസത്തേക്ക് തങ്ങളുടെ പ്രക്ഷോഭത്തിനൊപ്പം കേരളത്തേയും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തുപിടിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു, വെറുതെ അഭ്യര്‍ത്ഥന മാത്രമല്ല നല്ല ഒന്നാന്തരം ചായ വിറ്റാണ് കേരളത്തിനായി ഇവര്‍ ഒപ്പം ചേര്‍ന്നത്.
ജെഎന്‍യു ക്യാമ്പസിലെ ഗൂര്‍ഖ വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിനുള്ളില്‍ കേരളത്തിനായി ചായ വില്‍പ്പന നടത്തിയത്. ഓഗസ്റ്റ് 25, 26 ദിവസങ്ങളിലാണ് നന്മയുടെ കരങ്ങള്‍ കേരളത്തിനായി ചായ പകര്‍ന്നു നല്‍കിയത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ജീവിത സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പട്ട് ഈ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിനൊപ്പമാണ് കേരളത്തിനായും രണ്ടു ദിവസം ഇവര്‍ മാറ്റിവെച്ചത്. ഡാര്‍ജിലിംഗ് ചായ രുചിച്ച് കേരളത്തിലെ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കാനാണ് ഇവരുടെ ആഹ്വാനം. കട്ടന്‍ ചായയും പാല്‍ ചായയും സമരകേന്ദ്രത്തില്‍ സബര്‍മതി ധാബയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. നേപ്പാളി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള സമര ഗാനങ്ങളും നാടോടിപ്പാട്ടുകളുമായി സബര്‍മതി ധാബയില്‍ ഈ സംഘം സജീവമാണ്.
from mangalam.com https://ift.tt/2LqTv52
via IFTTT
No comments:
Post a Comment