ന്യൂഡൽഹി: പ്രളയക്കെടുതിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല സാഹചര്യത്തെ മറികടക്കാൻ കേരളത്തിലെ ഭരണസംവിധാനം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായവുമായി മുന്നോട്ടുവരുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രളയക്കെടുതി നേരിടാൻ എൻഡിആർഎഫ്, ബിഎസ്എഫ്, ആർഎഎഫ് തുടങ്ങിയ സേനകളെ വിന്യസിച്ചിട്ടുള്ളതായും പ്രധാനമന്ത്രി വ്യക്തമാക്കി. നാവിക, വ്യോമ, കരസേനകൾ കേരളത്തിന്റെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. I salute the people of Kerala for their fighting spirit. I compliment the authorities for their efforts in this adverse situation. I would also like to appreciate the wide support and solidarity from people across India towards Kerala during this unprecedented situation. — Narendra Modi (@narendramodi) August 18, 2018 Content Highlights:PM Modi, praises kerala, Kerala Floods
from mathrubhumi.latestnews.rssfeed https://ift.tt/2PkSEpR
via
IFTTT
No comments:
Post a Comment