പൈനാവ്: ഇടുക്കി ജില്ലയിലെചെറുതോണിക്ക് സമീപം മരിയാപുരം പഞ്ചായത്തിൽ ഉരുൾപൊട്ടി നാലുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഉപ്പുതോട് - ചിറ്റടിക്കവല റൂട്ടിൽ ഇടശ്ശേരിക്കുന്നേൽപ്പടി ജങ്ഷനിൽ അയ്യപ്പൻകുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ, മകന്റെ സുഹൃത്ത് ടിന്റ്മാത്യു കാർക്കാംതൊട്ടിൽ എന്നിവരാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു മല മുഴുവനായി ഇവരുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.സമീപവാസികളായ ദിവാകർ ചരളയിൽ, അപ്പച്ചൻ അരിമറ്റത്തിൽ എന്നിവരുടെ വീടുകളും പൂർണ്ണമായി തകർന്നു. രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.ഇടുക്കി സി ഐ, തങ്കമണി എസ് ഐ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. വഴി മോശമായതിനാൽ ഫയർഫോഴ്സിന് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. ജെ സി ബി എത്തിയെങ്കിലും തിരച്ചിൽ നടത്താനും സാധിച്ചിട്ടില്ല. മേഖലയിൽ വാർത്താവിനിമയ മാർഗങ്ങളും വൈദ്യുതി തടസ്സവുമുള്ളതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഉരുൾപൊട്ടി വീണ് കട്ടപ്പന വെള്ളയാംകുടി കെ എസ് ആർ ടി സി ഡിപ്പോയുടെ ഒരു ഭാഗം തകർന്നു. ശനിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ചെറിയ തോതിൽ മണ്ണിടിച്ചിൽ തുടങ്ങിയതിനാൽ സ്റ്റാൻഡിൽ നിന്നും ഭൂരിഭാഗവും ബസുകളും സമീപത്തെ തുറസായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതൊടൊപ്പം ജിവനക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നതിനാൽ വൻ അപകടമാണ്ഒഴിവായത്. കട്ടപ്പന വെള്ളയാംകുടി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലുണ്ടായ ഉരുൾപൊട്ടൽ. ഫോട്ടോ: അസറുദ്ദീൻ content highlights: Four dies in Landslide at Upputhod Idukki
from mathrubhumi.latestnews.rssfeed https://ift.tt/2MUzBkt
via
IFTTT
No comments:
Post a Comment