ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിർദേശത്തെ സുപ്രീംകോടതിയിൽ വ്യാഴാഴ്ച തമിഴ്‌നാട് എതിർത്തു. എന്നാൽ, ഇപ്പോൾ ജനങ്ങളുടെ ഭീതിയകറ്റാനുള്ള നടപടിയാണ് വേണ്ടതെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.അണക്കെട്ടിലേക്ക് 12,000 ക്യൂസെക്സ് (പ്രതിസെക്കൻഡ് ഘനയടി) വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നതെങ്കിൽ, പുറത്തേക്കുപോകുന്നത് 5000 ക്യൂസെക്സ് മാത്രമാണെന്നും തമിഴ്‌നാട് വാദിച്ചു. എന്നാൽ, പഴയകാര്യങ്ങളിലേക്ക് നോക്കാനുള്ള സമയമല്ല ഇതെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.“142 അടിയെന്ന് കോടതി പറഞ്ഞത് സാധാരണ സാഹചര്യത്തിലാണ്. ഇതുപോലെ അസാധാരണ സാഹചര്യമുണ്ടാകുമ്പോൾ ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടത്. എൻ.സി.എം.സി.യുമായി സഹകരിച്ച് പ്രവർത്തിക്കണം. ദേശീയ ദുരന്തനിവാരണസമിതി (എൻ.സി.എം.സി.) ദുരന്ത നിവാരണപദ്ധതി തയ്യാറാക്കണം. ഇരുസംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കണം” -കോടതി പറഞ്ഞു.എൻ.സി.എം.സി.യുടെ യോഗം വ്യാഴാഴ്ച ചേർന്നതായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ പറഞ്ഞു. കേരളത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.2005-ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നേരത്തേ ദുരന്തനിവാരണസമിതി രൂപവത്കരിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. എന്നാൽ, നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങളോ കേന്ദ്രമോ ഇന്നുവരെ വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാരനുവേണ്ടി മനോജ് വി. ജോർജ് വാദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2KZjW1i
via
IFTTT
No comments:
Post a Comment