തുറന്നുകിടക്കുന്നത് 79 അണക്കെട്ടുകൾ: ചരിത്രത്തിലാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

തുറന്നുകിടക്കുന്നത് 79 അണക്കെട്ടുകൾ: ചരിത്രത്തിലാദ്യം

തിരുവനന്തപുരം: തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ ഉൾപ്പെടെ കേരളത്തിൽ തുറന്നത് 79 അണക്കെട്ടുകൾ. ചരിത്രത്തിലാദ്യമാണിത്. തമിഴ്‌നാട്ടിലെ അണക്കെട്ടുകളായ നീരാർ, അപ്പർ ഷോളയാർ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളംകൂടി വന്നതിനാൽ ഇടമലയാർ അണക്കെട്ടിൽ ഇപ്പോൾ പരമാവധി ശേഷിയെക്കാൾ ഉയരത്തിലാണ് ജലനിരപ്പ്. ഇടമലയാറിന്റെ അംഗീകൃത പരമാവധി ജലനിരപ്പ് 169 മീറ്ററാണ്. വൈദ്യുതിബോർഡിന്റെ നിയന്ത്രണത്തിലുള്ള 58 അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ആനയിറങ്കൽ, കുണ്ടള എന്നിവയൊഴികെ എല്ലാം തുറന്നു. ജലസേചനവകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഉൾപ്പടെ 22 അണക്കെട്ടുകളും തുറന്നു. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള ചെറുതും വലുതുമായ 80 അണക്കെട്ടുകൾ സംസ്ഥാനത്തുണ്ട്. ഇതിൽ 78-ഉം തുറന്നിട്ടുണ്ട്. കൊച്ചുപമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്നതാണ് പത്തനംതിട്ടയിൽ പ്രളയം രൂക്ഷമാകാൻ കാരണം. കനത്തമഴ തുടരുന്നതിനാൽ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാകാത്ത സാഹചര്യമുണ്ടെന്നും വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. മഴയുടെയും നീരൊഴുക്കിന്റെയും തോത് വിലയിരുത്തി പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2vRjDAZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages