രാജാക്കാട്: ചിന്നക്കനാൽ സിങ്കുകണ്ടത്ത് കോളേജ് വിദ്യാർഥിയെ സുഹൃത്തുക്കൾ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളി. പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുെചയ്തു. പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിൽ രാജേന്ദ്രന്റെ മകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കാമ്പസിലെ ബിരുദവിദ്യാർഥിയുമായ ബാലകൃഷ്ണനാണ്(21) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ അരുൺ(22), മാരീസ്(23) എന്നിവരാണു പിടിയിലായത്. ഓഗസ്റ്റ് രണ്ടിന് അരുണും മാരീസും ചേർന്ന് ബാലകൃഷ്ണനെ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയിരുന്നു. പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇരുവരെയും പിടികൂടി ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകവിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ചിന്നക്കനാൽ-സിങ്കുകണ്ടം റോഡരികിലെ മാലിന്യക്കൂനയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബാലകൃഷ്ണനെ കഴിഞ്ഞമാസം അതിർത്തിയിൽ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവുകടത്തുമായി ബന്ധമുണ്ടായിരുന്ന പ്രതികൾ ഇക്കാര്യം മറച്ചുെവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. ബാലകൃഷ്ണന്റെ അമ്മ: പവിഴക്കൊടി. സഹോദരങ്ങൾ: ദീപിക, തിക.
from mathrubhumi.latestnews.rssfeed https://ift.tt/2KZjTTa
via
IFTTT
No comments:
Post a Comment