മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇടതുപക്ഷത്തുള്ള ഇസ്ലാമീക മതേതര പാര്‍ട്ടിയായാണ് ഇത് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ലീഗിന് ബദല്‍ ആകുക എന്ന ഉദ്ദേശത്തോടെയാണ് ലീഗില്‍ നിന്നും പുറത്തുവന്ന കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുവാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
മലബാര്‍ മേഖലയില്‍ ലീഗിന്റെ അപ്രമാദിത്യം കുറയ്ക്കുന്നതിന വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കവുമായി ഇടതുപക്ഷം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി രൂപപ്പെടുന്നതോടെ ഇടത്് ചായ്‌വുള്ള ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് ഈ പാര്‍ട്ടിയില്‍ ചേരാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പിന്തുണയോടെയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവ ജലീലിന്റെ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. എന്നാല്‍ അനുഭാവമുണ്ടായിരുന്ന എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും അടക്കമുള്ള പാര്‍ട്ടികളെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുറത്തുനിര്‍ത്താനുമാണ് തീരുമാനം. ഇതിന് പുറമെ കേരളത്തിന് പുറത്തുള്ള മറ്റു മുസ്ലീം രാഷ്ട്രീയ കക്ഷികളും ഈ പാര്‍ട്ടിയില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ വടക്കന്‍ കേരളത്തിലെ ലീഗ് മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎം കരുതുന്നത്. ജലീലിന് പുറമെ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അന്‍വര്‍, വി. അബ്ദുറഹമാന്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നും സൂചനകളുണ്ട്.
from mangalam.com https://ift.tt/2vLudJb
via IFTTT
No comments:
Post a Comment