മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിമാന അപകടങ്ങള്‍, നിരവധി മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിമാന അപകടങ്ങള്‍, നിരവധി മരണം

സുറിച്ച്: മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ വിമാന അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചതായി വിവരം. സ്വിറ്റ്‌സര്‍ലണ്ടിലെ സ്വിസ് അല്പ്‌സിലാണ് അപകടം ഉണ്ടായത്. രണ്ട് സ്വകാര്യ വിമാനങ്ങളാണ് അപകടത്തില്‍ പെട്ടത്. 17 യാത്രക്കാരും രണ്ട് പൈലറ്റും അടങ്ങുന്ന വിമാനവും നാല് പേര്‍ യാത്ര ചെയ്തിരുന്ന വിമാനവുമാണ് തകര്‍ന്ന് വീണത്.

നാല് പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ യാത്ര ചെയ്തിരുന്ന ചെറു വിമാനം കാടിനുള്ളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആപകടം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അടുത്ത അപകടവും ഉണ്ടായി. 17 യാത്രക്കാരും രണ്ട് പൈലറ്റുമായി പറന്ന ജു-എയറിന്റെ ജു-52 വിമാനവും തകര്‍ന്ന് വീണു. വിമാനത്തിലുള്ള ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

കാന്റണ്‍ ഗ്രൗബുഡെനിലെ പിസ് സെഗ്നാസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചതായാണ് പ്രദേശത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പോലീസും രക്ഷാപ്രവര്‍ത്തകരും പ്രദേശത്ത് എത്താന്‍ വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്.



from mangalam.com https://ift.tt/2naq79k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages