ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായി സൈന്യം സ്ഥിതീകരിച്ചു. മനുഷ്യകവചമായി യുവാവിനെ കെട്ടിവെച്ച് ജീപ്പോടിച്ച മേജര്‍ സൈന്യത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കാശ്മീരില്‍ വിവാദ താരമായി മാറിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മെയ് മാസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മേജര്‍ ശ്രീനഗറിലെ ഹോട്ടലിലെത്തി പിടിയിലായത്. അറിഞ്ഞു കൊണ്ട് സേനാനിയമത്തിന് വിരുദ്ധമായി മേജര്‍ ഗൊഗോയി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡ്യൂട്ടിക്കിടെയാണ് പ്രദേശവാസിയായ പെണ്‍കുട്ടിയെയും കൂട്ടി മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം ഹോട്ടല്‍ മുറിയിലെത്തിയത്. എന്നാല്‍ മുറിയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ അധികൃതരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പിടിക്കപ്പെടുകയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷ നല്‍കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ഇതിലാണ് രണ്ടു മാസങ്ങള്‍ക്കിപ്പുറം തീരുമാനമായിരിക്കുന്നത്.
2017 ഏപ്രിലില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനിടയില്‍ കലാപകാരികളില്‍ നിന്നുണ്ടായ കല്ലേറ് ചെറുക്കാന്‍ ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് കൊണ്ടു വരികയായിരുന്നു. സൈന്യത്തിന് നേരേ കല്ലെറിഞ്ഞെന്നാരോപിച്ചാണ് യുവാവിനെ കെട്ടിവെച്ച് കൊണ്ടു വന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വന്‍ വിവാദമായി. അന്വേഷണം നേരിട്ട ഗൊഗോയ്ക്ക് സൈനീക ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2vDGHCF
via IFTTT
No comments:
Post a Comment