"നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല", പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് പട്ടാപ്പകല്‍ നടുറോഡിലിട്ട് കുത്തി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

"നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല", പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് പട്ടാപ്പകല്‍ നടുറോഡിലിട്ട് കുത്തി കൊന്നു

താനെ: പ്രണയാഭ്യര്‍ത്ഥന നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ യുവാവ് പട്ടാപ്പകല്‍ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്. പ്രചി സാദെ എന്ന 20 കാരിയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി തന്റെ സ്‌കൂട്ടറില്‍ ഓഫീസിലേക്ക് പോകുന്ന വഴി ആകാഷ് പവാര്‍(25) എന്നയാള്‍ വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. താനെയിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് തൊട്ട് മുന്നില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്.

സാദെയോട് ആകാഷ് നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇതിന് യുവതി മറുപടി നല്‍കിയിരുന്നില്ല. സ്‌കൂട്ടര്‍ തടഞ്ഞ് ആകാഷ് മറുപടി ആരാഞ്ഞു. താത്പര്യമില്ലെന്ന് സാദെ പറഞ്ഞതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആക്രോശിച്ച് ഇയാള്‍ യുവതിയെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

നിരവധി കുത്തേറ്റ സാദെ രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുമ്പോള്‍ ആകാഷ് സ്ഥലം വിട്ടു. ആക്രണത്തിന് ശേഷം ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ആകാഷിന് പരുക്ക് പറ്റി. തുടര്‍ന്ന് ഇയാള്‍ ഓട്ടോയില്‍ കയറിയാണ് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആകാഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ആകാഷിനെതിരെ സാദെയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. ആകാഷ് സാദെയെ കുത്തിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങല്‍ ചിലര്‍ ഫോണില്‍ പകര്‍കത്തിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കി. യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്‍കാനോ ആരും ശ്രമിച്ചില്ലെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെത്തി വിവരം അറിയിക്കുകയും തങ്ങള്‍ എത്തിയപ്പോള്‍ സാദെ മരിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. പോലീസ് എത്തി സാദെയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആകാഷ് രാവിലെ 8 മണി മുതല്‍ സാദെയെ കാത്ത് വീടിന് സമീപം നില്‍ക്കുകയായിരുന്നു. 10.50ന് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെട്ട യുവതിയെ ആകാഷ്ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നു. പിന്നീടാണ് തടഞ്ഞ് നിര്‍ത്തിയത്. ഇയാള്‍ രണ്ട് കത്തികള്‍ കരുതിയിരുന്നു. ഒരെണ്ണം പോക്കറ്റിലും ഒരെണ്ണം ബൈക്കിലുമായിരുന്നു പ്രതി കരുതിയിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ഇയാള്‍ പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്ത് സാദെയെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2LRoHj0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages