ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിഷയത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിഷപ്പിനെതിരായ പരാതി പോലീസ് അന്വേഷിക്കട്ടെ. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായും മാര്‍ മനത്തോടത്തുമായു കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. അതേസമയം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങാന്‍ പാടുള്ളു എന്ന് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2vEsTrp
via IFTTT
No comments:
Post a Comment