ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളുടെ മുമ്പിൽപ്പോലും മായാതെനിന്ന ആ ചിരി ഇനി ഓർമ. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാനവികതയുടെ മുഖം, അടൽ ബിഹാരി വാജ്‌പേയി ഓർമയായി. 93 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.05ന് ഡൽഹിയിലെ എയിംസിലായിരുന്നു അന്ത്യം.വൃക്കരോഗബാധിതനായി ജൂൺ 11-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച വൈകീട്ടോടെയാണ് വഷളായത്. ആരോഗ്യനില മോശമായതറിഞ്ഞ് വ്യാഴാഴ്ചപകൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ എയിംസിലെത്തിയിരുന്നു. മൂന്നുവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയ (1996, 1998, 1999) വാജ്പേയി ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാണ്. ഭാരതരത്ന നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2KZjZKw
via
IFTTT
No comments:
Post a Comment