മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയിൽനിന്ന് കുറയ്ക്കില്ല - തമിഴ്‌നാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയിൽനിന്ന് കുറയ്ക്കില്ല - തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വ്യക്തമായതാണെന്നും ജലനിരപ്പ് 142 അടിയിൽനിന്ന് കുറയ്ക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്നും കൂടുതൽ വെള്ളം വൈഗൈ അണക്കെട്ടിലേക്ക് മാറ്റണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് വെള്ളം കുറയ്ക്കില്ലെന്ന് എടപ്പാടി അറിയിച്ചത്.സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്ന് അവർ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം 142 അടി ജലമാണ് സംഭരിച്ചിട്ടുള്ളത്. ജലനിരപ്പ് ഇതിനേക്കാൾ കൂടുമ്പോൾ വെള്ളം വൈഗൈ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ കൂടരുതെന്ന് ധാരണയിൽ എത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളുമെടുത്ത തീരുമാനം തമിഴ്‌നാട് പാലിക്കുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽപെയ്യുന്ന മഴയുടെ അളവ് പരിശോധിക്കാൻ തമിഴ്‌നാടിന് അനുമതി നൽകണമെന്നും കത്തിൽ കേരളത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന് വൈദ്യുതി കണക്ഷൻ നൽകാൻ നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2MtFZlL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages