ചെന്നൈ: പ്രളയവും മണ്ണിടിച്ചിലും കാരണം ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള തീവണ്ടികൾ വെളളിയാഴ്ച വൈകീട്ട് നാല് വരെ റദ്ദാക്കി. കോട്ടയം വഴി തിരുവനന്തപുരം- എറണാകുളത്തേക്കും തിരിച്ചുമുള്ള പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- ഷൊർണൂർ -പാലക്കാട് പാതയിലും പാലക്കാട് - ഷൊർണൂർ-കോഴിക്കോട് പാതയിലും വെള്ളിയാഴ്ച വൈകീട്ട് നാല് വരെ തീവണ്ടി സർവീസുണ്ടാകില്ല. സ്ഥിതിഗതികൾ പരിശോധിച്ചതിനുശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ. അതേ സമയം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി തിരുനെൽവേലിയിലേക്കും സർവീസ് നടത്തുന്നുണ്ട്.വ്യാഴാഴ്ച തിരുവനന്തപുരം- ചെന്നൈ മെയിൽ(12624), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ(12623), ചെന്നൈ സെൻട്രൽ-മംഗലാപുരം മെയിൽ(12601), മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്(22638), മംഗലാപുരം- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്( 12686) തുടങ്ങിയ തീവണ്ടികൾ റദ്ദാക്കി. മധുര-നിലമ്പൂർ- തിരുവനന്തപുരം എക്സ്‌പ്രസ്, മംഗലാപുരം -തിരുവനന്തപുരം എക്സ്‌പ്രസ്(16348), മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം( മലബാർ എക്സ്‌പ്രസ് -16630) തുടങ്ങിയ വണ്ടികളും റദ്ദാക്കി. വെള്ളിയാഴ്ച സർവീസ് നടത്തേണ്ട എറണാകുളം -ബറൂണി രപ്തി സാഗർ എക്സ്‌പ്രസ് (12522), എറണാകുളത്തിനും ഈറോഡിനുമിടയിൽ റദ്ദാക്കി. തീവണ്ടി ഈറോഡിൽ ബറൂണിയിലേക്ക് സർവീസ് നടത്തും. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസ് (12695) ശനിയാഴ്ച ചെന്നൈയിൽ നിന്ന് പാലക്കാട് വരെ മാത്രമേ സർവീസ് നടത്തൂ. തിരുവനന്തപുരം- ചെന്നൈ സെൻട്രൽ തീവണ്ടി (12696) ശനിയാഴ്ച തിരുവനന്തപുരത്തിനും പാലക്കാടിനുമിടയിൽ സർവീസ് നടത്തില്ല. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് തീവണ്ടി സമയക്രമം പ്രകാരം സർവീസ് നടത്തും. മംഗലാപുരം -ചെന്നൈ മെയിൽ(12602) വ്യാഴാഴ്ച കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുകയുളളൂ. കോഴിക്കോടിനും ചെന്നൈയ്ക്കും ഇടയിൽ സർവീസ് റദ്ദാക്കി.മംഗലാപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് (12685) തീവണ്ടി വരെ വ്യാഴാഴ്ച പാലക്കാട് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. വെള്ളിയാഴ്ച പാലക്കാട് നിന്ന് സമയക്രമ പ്രകാരം ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് (12686) മംഗലാപുരത്തേക്ക് സർവീസ് പുനരാംഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Bis9yd
via
IFTTT
No comments:
Post a Comment