കന്യാസ്ത്രീക്കെതിരായ പരാതി തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍, ബിഷപ്പിന്റെ വാദം പൊളിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കന്യാസ്ത്രീക്കെതിരായ പരാതി തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍, ബിഷപ്പിന്റെ വാദം പൊളിയുന്നു

കോട്ടയം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യആരോപണംപൊളിയുന്നു. കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. കന്യാസ്ത്രീയ്ക്കെതിരെ മുൻപ് പരാതി നൽകിയ ദമ്പതികൾ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽനിലപാട് മാറ്റിയതോടെയാണിത്. കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ച് ദമ്പതികൾ പരാതി നൽകിയിരുന്നെന്നുംഈ പരാതി പരിശോധിക്കുന്നതിനിടെയാണ്കന്യാസ്ത്രീബിഷിപ്പിനെതിരായ കേസ്സുമായി മുന്നോട്ടുപോയതെന്നുമാണ് രൂപതയും ബിഷപ്പുംഉന്നയിച്ചിരുന്ന വാദം.ബിഷപ്പിനും രൂപതയ്ക്കുമെതിരെ തെളിവുണ്ടായിട്ടും അവർ ഈ വാദത്തിൽ ഉറച്ച്നിന്നിരുന്നു. എന്നാൽ കന്യാസ്ത്രീക്കെതിരെ അന്ന് പരാതി നൽകിയ ദമ്പതികളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. അന്ന് പരാതി നൽകിയത്തെറ്റിദ്ധാരണ മൂലമായിരുന്നെന്നും ദമ്പതികൾ മൊഴി നൽകി. വ്യക്തിപരമായ പല പ്രശ്നങ്ങൾ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി നൽകിയതെന്നും പിന്നീട് പരാതിയിൽ കഴമ്പില്ലെന്ന് മനസ്സിലായെന്നുമാണ് ദമ്പതിമാർ നൽകിയ മൊഴി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച ഫാദർ ജെയിംസ് എർത്തയിലിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥൻകുറവിലങ്ങാട് മഠത്തിലെത്തിയന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.കുറവിലങ്ങാട് മഠത്തിൽ ഫാദർ ജെയിംസ് എർത്തയിലിനൊപ്പം കുറവിലങ്ങാട് മുൻ എസ്.ഐ ആയിരുന്ന വ്യക്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നത്.എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ എന്തിനെത്തിയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരുകയാണ്. പ്രാർഥനയ്ക്ക്എത്തി എന്നാണ് പോലീസുകാരന്റെ വാദം. എന്നാൽ എങ്ങനെയാണ് ഫാദറിനൊപ്പം കൃത്യസമയത്ത് എത്തിയതെന്നാണ് അന്വേഷിക്കുന്നത്. അതിനിടെ, ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഇന്ത്യയിലെ വത്തിക്കാൻ എംബസിയിലെത്തി മൊഴിയെടുക്കും. വത്തിക്കാൻ സ്ഥാനപതി ഇപ്പോൾ എംബസിയിലില്ല. അതുകൊണ്ട് ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരിൽനിന്നാണ് മൊഴിയെടുക്കുക. ഉച്ചയ്ക്കു ശഷമാണ് മൊഴി രേഖപ്പെടുത്തുക. ജലന്ധർ ബിഷപ്പിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വത്തിക്കാൻ എംബസിക്ക് പരാതി നൽകിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എംബസി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. ഉജ്ജയിനിലുള്ള ബിഷപ്പിൽനിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. Content highlights:case against nun found that baseless, nun rape case, jalndhar bishop


from mathrubhumi.latestnews.rssfeed https://ift.tt/2vgJWjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages