ആംസ്റ്റൽവീൽ: ഒരൊറ്റ റണ്ണിന്റെ വിജയവുമായി നേപ്പാളിന് ചരിത്രനേട്ടം. നെതർലൻഡ്സിനെ തോൽപ്പിച്ച് നേപ്പാൾ അന്താരാഷ്ട്ര ഏകദിനത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ഈ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ നേപ്പാൾ പരാജയപ്പെട്ടിരുന്നു. അവരുടെ അന്താരാഷ്ട്ര തലത്തിലെ ആദ്യ ഏകദിനമായിരുന്നു അത്. 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സ് ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലായിരുന്നു. പക്ഷേ പിന്നീട് 71 റൺസെടുക്കുന്നതിനിടയിൽ ഡച്ചുകാർക്ക് ഏഴു വിക്കറ്റ് നഷ്ടമായി. ഒടുവിൽ അവസാന ഓവറിൽ ആറു റൺസായിരുന്നു നെതർലൻഡ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. വാൻ മീകെരെനും ഫ്രെഡ് ക്ലാസെനുമായിരുന്നു ക്രീസിൽ. ആദ്യ അഞ്ചു പന്തിൽ നാല് റൺസ് നേടിയതോടെ അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് വേണമെന്ന അവസ്ഥയിലായി. എന്നാൽ ക്യാപ്റ്റൻ പരസ് ഖാദ്കെ തന്റെ പന്തിൽ തന്നെ ക്ലാസെനെ റൺഔട്ടാക്കി നേപ്പാളിന് ആവേശ വിജയം സമ്മാനിച്ചു. ഇതോടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യ ഏകദിനത്തിൽ നെതർലൻഡ്സ് 55 റൺസിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു. Nepal 🇳🇵vs Netherlands 🇳🇱 Second ODI Match Congratulations Nepal Win First ODI Match #Nepal #NepvsNed #JayNepal pic.twitter.com/AakYbWnrTc — Rohan Basnet (@iamrohanbasnet) August 3, 2018 Content Highlights: Nepal Edge Netherlands By One Run For First ODI Win
from mathrubhumi.latestnews.rssfeed https://ift.tt/2Mm04r3
via
IFTTT
No comments:
Post a Comment