ഹൂസ്റ്റൺ: ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെ ഒമ്പത് ബഹിരാകാശയാത്രികർ ആദ്യ ബഹിരാകാശ വിമാന യാത്രയ്ക്കൊരുങ്ങുന്നു. ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്പേസ് എക്സ്എന്നിവരാണ് നിർമിക്കുന്നത്. 2011 ൽ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയിരുന്നു. ആ സംഘത്തിലെ അംഗമായിരുന്നു അമേരിക്കൽ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ പുതിയ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത യാത്രികർ ബഹിരാകാശയാത്രയിൽ പരിചയസമ്പന്നരാണ്. വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. 2011 ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയിൽ നിന്ന് തന്നെയാണെന്ന സ്ഥിരീകരണം കൂടിയായി ഇത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്. പൂർണമായും മനുഷ്യനിയന്ത്രണത്തിലാവും ഈ വിമാനങ്ങൾ. ദൗത്യത്തിൽ പങ്കെടുക്കുന്നവരോ അല്ലെങ്കിൽ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആവും വിമാനത്തെ നിയന്ത്രിക്കുക. പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. ബോയിങ് സിഎസ്ടി-100 സ്റ്റാർലൈനർ, സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾസ് എന്നീ ബഹിരാകാശ വിമാനങ്ങൾ 2019 ൽ യാത്ര തിരിക്കാൻ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്ന് നാസ അറിയിച്ചു. സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങൾക്ക്ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നൽകുക വഴി സ്വന്തമായി ബഹിരാകാശപര്യവേഷണം നടത്താൻ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങൾക്ക് സഹായമാവും. ഇത്തരം പര്യവേഷണയാത്രകൾക്ക് സ്വകാര്യവ്യക്തികൾക്കും സൗകര്യമൊരുക്കുന്നതാവും ഇത്തരം സംവിധാനം.
from mathrubhumi.latestnews.rssfeed https://ift.tt/2AN1QjE
via
IFTTT
No comments:
Post a Comment