കേരളത്തിന് സഹായഹസ്തവുമായി യു.എ.ഇ; സഹായം ലഭ്യമാക്കാൻ പ്രത്യേക സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

കേരളത്തിന് സഹായഹസ്തവുമായി യു.എ.ഇ; സഹായം ലഭ്യമാക്കാൻ പ്രത്യേക സമിതി

കോഴിക്കോട്: പ്രളയക്കെടുതിയിൽ കടുത്ത ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി യുഎഇ ഭരണാധികാരികൾ. കേരളത്തിന് സഹായം എത്തിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യുഎഇ ഭരണാധികാരികൾ ആഹ്വാനം ചെയ്തു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാൻ യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാൻ ഉത്തരവിട്ടു. യു.എ.ഇയിലെ ജനങ്ങളിൽനിന്നും ഇന്ത്യക്കാരായ മറ്റുള്ളവരിൽനിന്നും സംഭാവനകൾ സ്വീകരിച്ച് കേരളത്തിന് സഹായമെത്തിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ യുഎഇയിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി. കേരളത്തെ സഹായിക്കണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായമുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ഫേസ്ബുക്കിൽ അഭ്യർഥിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളം അനുഭവിക്കുന്നതെന്നും ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. وجهت دولة الإمارات بتشكيل لجنة وطنية عاجلة لإغاثة المتضررين .. ونحث الجميع للمساعدة .. أبناء ولاية كيرالا كانوا ولا يزالون جزءا من قصة نجاحنا في الامارات .. واغاثتهم وإغاثة كل محتاج واجب وخاصة في هذه الأيام المباركة pic.twitter.com/c6juhLrv8Y — HH Sheikh Mohammed (@HHShkMohd) August 17, 2018 ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും അദ്ദേഹം പറയുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും യുഎഇക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. ഫേസ്ബുക്കിലും ട്വറ്ററിലുമായി അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹായാഭ്യർഥന നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് യുഎഇ ഭരണാധികാരികളുടെ സഹായ മനസ്കതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. pic.twitter.com/9h0nSDUhBf — HH Sheikh Mohammed (@HHShkMohd) August 17, 2018 The state of Kerala in India is currently witnessing huge floods, the most devastating in a century. Hundreds have been killed, hundreds of thousands have been displaced. Ahead of Eid Al Adha, do not forget to extend a helping hand to our brothers in India. pic.twitter.com/cHe4CWzrpO — HH Sheikh Mohammed (@HHShkMohd) August 17, 2018 Content Highlights:UAE leaders aid to Kerala flood, kerala flood 2018


from mathrubhumi.latestnews.rssfeed https://ift.tt/2ONH85h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages