മുംബൈ: മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ മാറ്റി ചിപ്പ് കാർഡുകൾ വാങ്ങണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളെ അറിയിച്ചു. ഈവർഷം അവസാനത്തോടെ മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുകൾ ഉപയോഗിക്കാൻ കഴിയാതാകും. റിസവർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ട്വിറ്റർ വഴിയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതും കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ് ചിപ്പ് കാർഡുകൾ. പഴയ കാർഡുകൾ മാറ്റുന്നതിന് പ്രത്യേക ചാർജ് നൽകേണ്ടതില്ല. കാർഡ് ഉടമയുടെ വിവരങ്ങൾ അതീവ സുരക്ഷിതമായി ചിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അവ ചോർത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഓൺലൈൻ ബാങ്കിങ് സൗകര്യമുള്ളവർ ലോഗിൻ ചെയ്ത് ഇ-സർവീസസ്- വിഭാഗത്തിൽ പോയി എടിഎം കാർഡ് സർവീസസിൽ ചെന്നാൽ പുതിയ കാർഡിന് അപേക്ഷിക്കാനാകും. അല്ലെങ്കിൽ ശാഖയിൽപോയി നേരിട്ട് അപേക്ഷ നൽകുകയുമാകാം. Dear Customers, it's time to make a shift. As per the RBI guidelines, you are required to change your Magstripe Debit Cards to EMV Chip Debit Cards by the end of 2018. The conversion process is absolutely safe and comes with no charges. Know more: https://t.co/hgDrKXlInp pic.twitter.com/QoLZZSQuEj — State Bank of India (@TheOfficialSBI) August 10, 2018
from mathrubhumi.latestnews.rssfeed https://ift.tt/2BmuOqD
via
IFTTT
No comments:
Post a Comment