പാണ്ടനാട് മൂന്ന് മൃതദേഹം കണ്ടെത്തി; നാട്ടുകാരുടെ നേതൃത്വത്തില്‍ തീവ്ര രക്ഷാപ്രവര്‍ത്തനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

പാണ്ടനാട് മൂന്ന് മൃതദേഹം കണ്ടെത്തി; നാട്ടുകാരുടെ നേതൃത്വത്തില്‍ തീവ്ര രക്ഷാപ്രവര്‍ത്തനം

പാണ്ടനാട്: പ്രളക്കെടുതിയുടെരൂക്ഷ ദുരന്തം അനുഭവിക്കുന്ന ചെങ്ങന്നൂർ പാണ്ടനാട് മൂന്ന് മൃതദേഹങ്ങൾകണ്ടെത്തി. പതിനായിരക്കണക്കിന് ആളുകൾ ഭക്ഷണം പോലുമില്ലാതെ ദിവസങ്ങളോളമായി കുടുങ്ങി കിടക്കുന്ന ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ തീവ്രരക്ഷാപ്രവർത്തനം നടക്കുകയാണ്. കുട്ടികളും പ്രായമാവരും ഉൾപ്പടെ ഭക്ഷണവും മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇവിടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളോ സൈന്യമോ ഇതുവരെ ഇവിടെ എത്തിയിട്ടില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. കുഞ്ഞുങ്ങളുൾപ്പടെ നിരവധി ആളുകളെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസമായി വെള്ളത്തിൽ കുടുങ്ങി കിടക്കുന്നവരാണ് ഇവരിൽ പലരും. ഇവർ അസുഖം മൂലവും വിശപ്പ് മൂലവും അവശരാണ്. സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്നത്. നാല് വലിയ ബോട്ടുകളും രണ്ട് ചെറിയ ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. രക്ഷപ്പെടുത്തിയവർക്ക് വൈദ്യ സഹായം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ താൽകാലികമായി ഒരുക്കിയിട്ടുണ്ട്. ഇനിയും വെള്ളത്തിൽ കുടുങ്ങി കിടക്കുന്നവർ നിരവധി ഉണ്ടെന്നും ഇവർ പട്ടിണിയിലാണെന്നും രക്ഷപ്പെട്ടവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മൂന്നുപേരും പ്രായമുള്ളവരാണ്. ഇപ്പോഴും മഴപെയ്യുന്നതിനാൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചെറിയ ബോട്ടുകളുടെ കുറവാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നേരിടുന്ന വെല്ലുവിളി. ഉടൻ സൈന്യത്തെ ഉൾപ്പടെ ഇവിടെ എത്തിയില്ലെങ്കിൽ മരണസംഖ്യ ഉൾപ്പടെ ഉയരാൻ സാധ്യതയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2nLLeze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages