സ്‌കൂള്‍ വിട്ടുവന്ന ആറ് വയസുകാരി നിര്‍ത്താതെ കരഞ്ഞു; പീഡിപ്പിച്ചത് സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

സ്‌കൂള്‍ വിട്ടുവന്ന ആറ് വയസുകാരി നിര്‍ത്താതെ കരഞ്ഞു; പീഡിപ്പിച്ചത് സ്‌കൂളിലെ ഇലക്ട്രീഷ്യന്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളിൽ ആറുവയസുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ സ്കൂളിലെ ഇലക്ട്രീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഗോലെ മാർക്കറ്റിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഓഗസ്റ്റ് എട്ടിനായിരുന്നുസംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെയാണ് സ്കൂളിലെ പമ്പിങ് റൂമിൽ വെച്ച് ഇലക്ട്രീഷ്യൻ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനവിവരം പുറത്തുപറയരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ പെൺകുട്ടി നിർത്താതെ കരഞ്ഞതോടെ പീഡനവിവരം പുറത്തറിയുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ആറുവയസുകാരിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായി. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കി. ഇതിലൂടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അതേസമയം, ആറുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2vD6b3F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages