മഴക്കെടുതി: 4000 കോടിയുടെ നാശനഷ്ടം; റോഡുകളും പാലങ്ങളും തകര്‍ന്നു; മഴ വീണ്ടും ശക്തിപ്പെടുമെന്ന് സൂചന; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

മഴക്കെടുതി: 4000 കോടിയുടെ നാശനഷ്ടം; റോഡുകളും പാലങ്ങളും തകര്‍ന്നു; മഴ വീണ്ടും ശക്തിപ്പെടുമെന്ന് സൂചന; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

ആലപ്പുഴ/കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 4000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തകര്‍ന്ന റോഡുകള്‍ ഉടന്‍ നിര്‍മ്മിക്കും. 15 പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചു. എ.സി റോഡ് ഉയര്‍ത്തിപ്പണിയുന്നതിനെ കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ട്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ സഹായം നേരിട്ടു നല്‍കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം. ജില്ലയിലെ പ്രധാന റോഡുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല. ആരോഗ്യം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രിഅഭ്യര്‍ത്ഥിച്ചു.

ഇടുക്കി, വയനാട് ജില്ലകളിലെ പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുഖ്യമന്ത്രി, റവന്യൂമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സംഘം കൊച്ചിയില്‍ എത്തി. കൊച്ചിയിലെ പ്രളയ ബാധിത സ്ഥലങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തും. പെരിയാറിന്റെ തീരത്തുള്ള കാഞ്ഞൂര്‍ സ്‌കൂളിലാണ് ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപ് സ്ഥിതി ചെയ്യുന്നത്. ജില്ലയില്‍ മെഡിക്കല്‍ ക്യാംപും നടത്തുന്നുണ്ട്. ചെങ്ങമനാടുള്ള ദുരിതാശ്വാസ ക്യാംപില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. നാലു മണിക്ക് ആലുവയില്‍ അവലോകന യോഗം ചേരുന്നുണ്ട്.
[IMG]
അതിനിടെ, സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും കനത്ത മഴ ലഭിച്ചേക്കും. ഒറീസ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിപ്പ്. എട്ട് ജില്ലകളില്‍ ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ 14വരെയും മറ്റു ജില്ലകളില്‍ 13വരെയും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

പ്രതികൂല കാലവസ്ഥയിലും ഇടുക്കിയില്‍ നിന്ന് ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.68 അടിയായി. വൃഷ്ടിപ്രദേശത്തെ നീരൊഴുക്കും മഴയും കുറഞ്ഞു. ഇന്നലെ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നുവന്നത് ആശങ്ക പരത്തിയിരുന്നു. ഇതേതുടര്‍ന്ന് സെക്കന്‍ഡില്‍ 750 ഘന അടി ജലമാണ് ഒഴൂക്കിവിട്ടത്. ആശങ്ക പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ജലം ഒഴുക്കിവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. ചെറുതോണി ഡാമില്‍ നിന്നുള്ള ​വെള്ളം കയറി പെരിയാറിന്റെ തീരത്തുള്ള വീടുകള്‍ നശിച്ചിട്ടുണ്ട്. മിക്ക വീടുകളിലും വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. പാന്പുകളും കയറിയിട്ടുണ്ട്.

സംസ്ഥാനം സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് ഈ ദിവസങ്ങളില്‍ കടന്നുപോയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി ഒരു ലക്ഷം രൂപ സംഭാവന ചെയ്തതായി മുഖ്യമന്ത്രിയും അറിയിച്ചു.



from mangalam.com https://ift.tt/2vCbikK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages