പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിച്ചു; പ്രതികള്‍ ഒളിവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിച്ചു; പ്രതികള്‍ ഒളിവില്‍

നോയിഡ: വീടിനു സമീപമുള്ള തയ്യല്‍ ക്ലാസിലേക്ക് പോയ പതിനാറുകാരിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിറ്റേന്ന് പെണ്‍കുട്ടിയുടെ വീടിനു സമീപം ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. നോയിഡയിലെ ഗൗതം ബുദ്ധനഗറിലാണ് സംഭവം. ഈ മാസം 24ന് നടന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ദസ്തംപുര്‍ സ്വദേശിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പീഡനത്തെ കുറിച്ച് ഒരാഴ്ചകഴിഞ്ഞ് ഇന്നലെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടതെന്നും ജെവാര്‍ പോലീസ് പറയുന്നു. അജ്ഞാതരായ രണ്ടു പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്‌സോ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം തടയുന്ന വകുപ്പ് എന്നിവ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.

അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വൈകിപ്പിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.



from mangalam.com https://ift.tt/2LJktou
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages