​ യേശുക്രിസ്തു കാനായിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയത് ഇവിടെ വച്ചാണ്; ഞെട്ടിക്കുന്ന കണ്ടെത്തല്‍... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

​ യേശുക്രിസ്തു കാനായിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയത് ഇവിടെ വച്ചാണ്; ഞെട്ടിക്കുന്ന കണ്ടെത്തല്‍...

കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ് യേശുക്രിസ്തു ആദ്യമായി കാണിച്ച ദിവ്യാത്ഭുതമായി കണക്കാക്കുന്നത്. ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശമുള്ളത്. ഇതുവരെ കേട്ട് കേള്‍വി മാത്രമുള്ള സ്ഥലം ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ജീസസും അദ്ദേഹത്തിന്റെ മാതാവും ശിഷ്യരും കാനായിലെ കല്യാണത്തിന് എത്തിയപ്പോള്‍ വീഞ്ഞ് തീര്‍ന്ന് പോയപ്പോഴാണ് ജീസസ് ഈ ദിവ്യാത്ഭുതം പ്രകടിപ്പിച്ചതെന്നാണ് ജോണിന്റെ സുവിശേഷത്തില്‍ പരാര്‍ശമുള്ളത്. വൈന്‍ തീര്‍ന്നതറിഞ്ഞ് ജീസസ് ജാറുകളില്‍ ജലം കൊണ്ട് വരാന്‍ വേലക്കാരോട് ആവശ്യപ്പെടുകയും അവ ജീസസ് പെട്ടെന്ന് വീഞ്ഞാക്കി മാറ്റുകയുമായിരുന്നു. ഈ പ്രവൃത്തിയിലൂടെയാണ് ജീസസ് തന്റെ ദൈവികത ആദ്യമായി വെളിപ്പെടുത്തിയിരുന്നതെന്നും ജോണ്‍ തന്റെ സുവിശേഷത്തിലൂടെ വെളിപ്പെടുത്തുന്നു. നോര്‍ത്തേണ്‍ ഇസ്രയേലിലുള്ള ടൗണായ കാര്‍ഫര്‍ കാനയിലെ വെഡിങ് ചര്‍ച്ച് നിലകൊള്ളുന്ന സ്ഥലത്ത് വച്ചാണ് ജീസസ് ഈ അത്ഭുതപ്രവര്‍ത്തി നിര്‍വഹിച്ചിരുന്നതെന്നായിരുന്നു നൂറ്റാണ്ടുകളോളം വിശ്വാസികള്‍ കണക്കാക്കി ആരാധിച്ചിരുന്നത്. എന്നാല്‍ ഈ അത്ഭുത പ്രവൃത്തി നടത്തിയ യഥാര്‍ത്ഥ സ്ഥലത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും നിലനിന്നിരുന്നു. ഈ വെഡിങ് ചര്‍ച്ചില്‍ നിന്നും അഞ്ച് മൈല്‍ കൂടി വടക്ക് മാറിയുള്ള മലമ്പ്രദേശമാണ് ബൈബിള്‍ കാലഘട്ടത്തിലെ യഥാര്‍ത്ഥ കാനയെന്നാണ് ഇപ്പോള്‍ പുരാവസ്തുഗവേഷകര്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.

ബിസി 323-നും എഡി 324-നും ഇടയില്‍ നിലനിന്നിരുന്ന യഹൂദഗ്രാമമായ ഖിര്‍ബെറ്റ് ഖാന നിലനിന്ന പ്രദേശമാണിതെന്നും കണക്ക് കൂട്ടലുണ്ട്. ഇതാണ് അത്ഭുതപ്രവൃത്തി നടന്നതെന്നതിന് ഉപോല്‍ബലകമായി നിരവധി തെളിവുകളും പുരാവസ്തുഗവേഷകര്‍ നിരത്തുന്നുണ്ട്. ക്രിസ്തുമതാരാധനക്കായി ഉപയോഗിച്ചിരുന്ന നിരവധി തുരങ്കങ്ങളുടെ ശൃംഖലകള്‍ ഇവിടെ നിന്നും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഇവിടെ നിന്നും നിരവധി കുരിശുകളും ലോര്‍ഡ് ജീസസ് എന്നതിന്റെ ഗ്രീക്ക് പ്രയോഗമായ കൈറെ ലെസൗ എന്ന പരാമര്‍ശങ്ങളടങ്ങിയ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പുറമെ ഇവിടെ ഒരു അല്‍ത്താര നിലനിന്നതിന്റെ തിരുശേഷിപ്പുകളും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ കല്ലു കൊണ്ട് നിര്‍മ്മിതമായ പാത്രങ്ങള്‍ക്കും ജാറുകള്‍ക്കും മേല്‍ വെള്ളത്തെ വീഞ്ഞാക്കിയ മാറ്റിയ അത്ഭുത പ്രവൃത്തി ചിത്രീകരിച്ചിട്ടുമുണ്ട്. കാനായിലെ ദിവ്യാത്ഭുതം നടത്തിയതായി കരുതാവുന്ന മറ്റ് മൂന്ന് സൈറ്റുകളും ഇവിടെയുണ്ടെന്നാണ് ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ടോം മാക് കൊളൗഗ് പറയുന്നത്. എന്നാല്‍ ഖിര്‍ബെറ്റ് ഖാനയില്‍ നിന്നും കണ്ടെത്തിയത്ര ശക്തമായ തെളിവുകള്‍ ഇവിടെ നിന്നൊന്നും ലഭിച്ചിട്ടില്ലെന്നും അക്കാരണത്താല്‍ ഖിര്‍ബെറ്റ് ഖാന തന്നെയാണ് കാനായിലെ കല്യാണത്തിന് ജീസസ് വെള്ളം വീഞ്ഞാക്കി മാറ്റിയ സ്ഥലമെന്ന് വിശ്വസിക്കാമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.



from mangalam.com https://ift.tt/2PTQCgm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages