കൊച്ചി: മഴക്കെടുതികൾക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ റദ്ദാക്കുന്നത് തീർത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. യാത്രാ തീയതി മാറ്റുന്നതും സെക്ടർ മാറ്റുന്നതും പൂർണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങൾക്കാണ് സൗജന്യം ലഭിക്കുക. Content Highlights:air india express, waived all penalties, Kerala floods 2018
from mathrubhumi.latestnews.rssfeed https://ift.tt/2KZFew2
via
IFTTT
No comments:
Post a Comment