കുതിരാനില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

കുതിരാനില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി

തൃശൂർ: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം മുടങ്ങിയ തൃശൂർ-പാലക്കാട് ദേശീയപാതയിൽ ഗതാഗതം പുന:സ്ഥാപിക്കാൻ കഴിഞ്ഞില്ല. കുതിരാനിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഈ റോഡിൽ ഗതാഗതം മുടങ്ങിയത്. ചരക്കുലോറികൾ ഉൾപ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ലോറിക്ക് മുകളിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീഴുകയാണ്. പല വാഹനങ്ങളും രണ്ട് ദിവസത്തിലേറെയായി ഇവിടെ കുടുങ്ങി കിടക്കുകയാണ്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്. നിരവധി ആളുകളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ബസ് യാത്രക്കാരും മറ്റും നടന്നാണ് ഈ പ്രദേശം കടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ പോലും ഇവിടുത്തെ തടസ്സം നീക്കാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കണമെന്നാണ് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്. ഈ വഴിയിൽ പലസ്ഥലത്തും ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള മറ്റ് വഴികളും വെള്ളപ്പൊക്കവും മറ്റും മൂലം തടസ്സപ്പെട്ടതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. കിലോമീറ്ററുകളോളം നീളത്തിലാണ് ഇവിടെ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്. വാഹനങ്ങൾ ഉപേക്ഷിച്ച് പോകാൻ കഴിയാത്തതിനാൽ പലരും ഇവിടെതന്നെ തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2vPMJ3Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages