ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴി വാങ്ങാം-മന്ത്രി പി. തിലോത്തമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴി വാങ്ങാം-മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള അരിക്കും പലവ്യഞ്ജനങ്ങൾക്കുമായി ഇത്തരത്തിൽ മാവേലി സ്റ്റോറുകളെ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിക്കാൻ ഗോഡൗൺ ചുമതലയുള്ളവർക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആയിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേരാണ് കഴിയുന്നത്. പലയിടങ്ങളിലും കുടിവെളളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തതയുണ്ട്. ഇത് പരിഹരിക്കാനാണ് സർക്കാർ നിർദേശം. Content Highlights: relief camps, maveli stores,minister p thilothaman


from mathrubhumi.latestnews.rssfeed https://ift.tt/2OIy7Kt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages