ന്യൂഡല്‍ഹി: ജലപ്രളത്തില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ചെറിയ ആശ്വാസം. ജലനിരപ്പിന്റെ കാര്യത്തില്‍ തമിഴ്നാട് കടുംപിടുത്തം തുടരുമ്പോള്‍ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. അധിക ജലം തമിഴ്നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നുമാണ് വിദഗ്ദ്ധസമിതിയുടെ നിരീക്ഷണം.
ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ജലനിരപ്പ് 139 അടി ആക്കിക്കൂടേയെന്നു തമിഴ്‌നാടിനോട് ചോദിച്ചിരുന്നു. എന്നാല്‍ ജലനിരപ്പിന്റെ കാര്യത്തില്‍ തമിഴ്നാട് കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
അണക്കെട്ടിലേക്ക് ഓരോ സെക്കന്റും ഒരു ഘനയടി വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതായത് 12000 ക്യൂസെക്സ് ജലം. എന്നാൽ 5000 ക്യൂസെക്സ് ജലം മാത്രമാണ് പുറത്തേയ്ക്ക് പോകുന്നതെന്നും കനത്തമഴ തുടരുന്നതിനാല്‍ ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പ് കൂടിവരുന്തോറും ഡാമിന്റെ താഴെ ജീവിക്കുന്നവരുടെ ഭീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മഴവെള്ളപ്പാച്ചിലില്‍ 142 എന്ന കണക്കിനു പ്രസക്തിയില്ലെന്നും ജലനിരപ്പ് കുറയ്ക്കലാണ് ആദ്യപ്രശ്‌നമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി പറഞ്ഞു.
ദേശീയ ദുരന്തനിവാരണസമിതിയും മുല്ലപ്പെരിയാര്‍ പ്രത്യേകസമിതിയും ഉടന്‍ യോഗം ചേരാനും ജലനിരപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച് പെട്ടെന്ന് നിലപാട് അറിയിക്കാനും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയോടു കോടതി നിര്‍ദേശിക്കുകയായിരുന്നു. വെള്ളം ഒഴുക്കിവിടുകയാണെങ്കില്‍ നേരിടേണ്ട അടിയന്തരസാഹചര്യം കണക്കിലെടുക്കണം. ഇക്കാര്യത്തില്‍ എന്തെല്ലാം നടപടിയാണു സ്വീകരിക്കുകയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഇന്നലെ കേരളാ മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണു കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്.
ഇടുക്കി സ്വദേശി റസല്‍ ജോയിയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ഇക്കാര്യം
ഹര്‍ജിക്കാരന്റെ ഭാവന മാത്രമാണിതെന്നും ജലനിരപ്പ് 142 അടിയായിത്തന്നെ നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ സ്ഥിതി വിലയിരുത്താന്‍ കാബിനറ്റ് സെകട്ടറി ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. പ്രളയം നേരിടാന്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താന്‍ കോടതി അനുവദിച്ച കാര്യം തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ഉമാപതി ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം അവിടെ നില്‍ക്കട്ടെയെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമാണു പരിഗണിക്കേണ്ടതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.
from mangalam.com https://ift.tt/2MUXjNB
via IFTTT
No comments:
Post a Comment