ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍: തോമസ് മാര്‍ അത്തനാസിയോസിന്റെ കബറടക്കം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍: തോമസ് മാര്‍ അത്തനാസിയോസിന്റെ കബറടക്കം ഇന്ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (80)യുടെ കബറടക്ക ശുശ്രൂഷ ഇന്ന് നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഓതറയിലെ ദയറയിലാണ് കബറടക്കം. തിരുമേനിയുടെ ആഗ്രഹപ്രകാരമാണ് വാസസ്ഥലമായിരുന്ന ഓതറ സെന്റ് ജോര്‍ജ് ദയറ ചാപ്പലില്‍ കബറടക്കുന്നത്.

ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന മാതൃ ഇടവകയായ പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് മെത്രാപ്പോലീത്ത ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. ഗുജറാത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിക്ക് സമീപമായിരുന്നു അപകടം. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനായി വാതിലിനു സമീപം നില്‍ക്കുമ്പോള്‍ തെറിച്ചുവീണാണ് അപകടമെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന സഹായി അറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിസ്തുലമായ സംഭാവന നല്‍കിയ മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനം ഏറെയും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചായിരുന്നു. ഗുജറാത്ത്, രാജസ്ഥന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി ഏറെ പ്രയത്‌നിച്ചിരുന്നു.



from mangalam.com https://ift.tt/2BP2ihM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages