കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ര്ടസഭ തയാര്‍, കേന്ദ്രം ദുരഭിമാനം വെടിഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ര്ടസഭ തയാര്‍, കേന്ദ്രം ദുരഭിമാനം വെടിഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കണം

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിനു ധനസഹായം നല്‍കാന്‍ ഐക്യരാഷ്ര്ടസഭ തയാറാണെന്ന് ശശി തരൂര്‍ എം.പി. വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ ദുരഭിമാനം വെടിയണമെന്നും ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ യു എന്‍ ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വിദേശധനസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാന പ്രശ്നമാക്കേണ്ടതില്ലെന്ന് അര്‍ഹമായ ധനസഹായം കേരളത്തിന് നല്‍കാന്‍ യു.എന്‍ തയ്യാറാണെന്നും, കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കേരളത്തിന് സഹായം ലഭിക്കുമെന്ന് മുന്‍ അനുഭവങ്ങള്‍ വച്ച് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര യോഗം വിളിക്കണമെന്നും. രാജ്യന്തര അന്യോഷണ ഏജന്‍സികളെ ഉള്‍പ്പെടുത്തി അണക്കെട്ടു തുറന്നതിലുള്ള അപാകതകള്‍ അന്വേഷിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വിമര്‍ശനത്തിനിടയായ ജനീവ സന്ദര്‍ശനം വ്യക്തിവരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നുവെന്നും കേരള സര്‍ക്കാറിന്റെ പ്രതിനിധിയായി അല്ലായിരുന്നെന്നും ഇതിനായി പൊതു പണം ഉപയോഗച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2LtUYrv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages