ഡബ്ലിന്‍: കത്തോലിക്ക സഭയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ലൈംഗീകാതിക്രമങ്ങളില്‍ പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങളില്‍ സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് വേദനജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാര്‍പ്പാപ്പ ആഞ്ഞടിച്ചു.
ഇത്തരം വിവാദങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ശക്തമായ നടപടികള്‍ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പോപ് ചൂണ്ടിക്കാട്ടി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തിയ മാര്‍പ്പാപ്പ ഡബ്ലിന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് സഭയ്ക്കുള്ളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ലൈംഗീകാതിക്രമ സംഭവങ്ങളില്‍ വത്തിക്കാന്റെ ശക്തമായ നിലപാട് പരസ്യമായി അറിയിച്ചത്.
വിശ്വാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തു നിന്നുള്ള അപകീര്‍ത്തികരമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ല. എന്തുവിലകൊടുത്തും ആപത്കരമായ ഈ പ്രവണത ഒഴിവാക്കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. പുരോഹിതരുടെ ലൈംഗീക പീഡനത്തിനു വിധേയരായ കുട്ടികളോശടാത്ത് മാര്‍പ്പാപ്പ സമയം ചിലവഴിച്ചു അവരുടെ പരാതികള്‍ കേട്ടു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട പുരോഹിതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐറീഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ മാര്‍പ്പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.
ലൈംഗീകാതിക്രമ സംഭവങ്ങളില്‍ വത്തിക്കാന്റെ കടുത്ത നിലപാട് മാര്‍പ്പാപ്പ പരസ്യമായി പ്രഖ്യാപിച്ചതോടെ ഭാരത സഭയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ട് ഒരു മാസം തികയുമ്പോള്‍ പോലും ഇതുവരെ സഭാ അധികാരികള്‍ പ്രതികരിക്കാന്‍ പോലും തയാറാകാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. മാത്രമല്ല, കേസ് അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
from mangalam.com https://ift.tt/2wgslcl
via IFTTT
No comments:
Post a Comment